മീനാക്ഷി നോവൽ 135 -ാം വാർഷികം ; എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും
നോവലിസ്റ്റും മയ്യഴിയുടെ കഥാകാരനുമായ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും.

അരിക്കുളം :അരിക്കുളം ഗ്രാമപഞ്ചായത്തും കേരള സാഹിത്യ അക്കാദമിയും ചേർന്ന് ചാത്തു നായരുടെ 'മീനാക്ഷി 'എന്ന നോവലിൻ്റെ 135 വാർഷികം ആഘോഷിക്കുന്നു.ഒക്ടോബർ 11 ന് കാരയാട് മാണി മാധവ ചാക്യാർ കലാപഠന കേന്ദ്രത്തിലാണ് ചടങ്ങ്.
വൈകിട്ട് മൂന്നുമണിക്ക് നോവലിസ്റ്റും മയ്യഴിയുടെ കഥാകാരനുമായ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും.ഡോ. പി. പവിത്രൻ,ഇ .പി.രാജഗോപാലൻ, ജിസ ജോസ്,പ്രൊഫസർ സി.പി അബൂബക്കർ തുടങ്ങിയവർ പങ്കെടുക്കും.
തിക്കോടി പഞ്ചായത്തിലെ പള്ളിക്കര ചെറുവലത്ത് ചാത്തുനായര്‍ എഴുതിയ നോവലാണ് മീനാക്ഷി.കുന്ദലത പിറന്നത് 1887ല്‍. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ‘ഇന്ദുലേഖ’ വന്നു. അടുത്തകൊല്ലം മീനാക്ഷിയും. മീനാക്ഷിക് തൊട്ടുപുറകേ മറ്റൊരു നോവല്‍കൂടി പുറത്തുവന്നു- ‘ഇന്ദുമതീസ്വയംവരം’. 1890ലാണ് ഈ രണ്ടു കൃതികളും പുറത്തിറങ്ങി യത്. ഈ നോവലുകളെ പരിഹസിച്ചു കൊണ്ട് 1892ല്‍ പുറത്തുവന്ന പറങ്ങോടി പരിണയം എന്ന കൃതിയും കോഴിക്കോട്ടു നിന്നാണുണ്ടായത്. മലയാളത്തിലെ ആദ്യനോവലുകളുടെ പിറവി ഈ ജില്ലയില്‍ നിന്നാണെന്നതിനാല്‍ മലയാള സാഹിത്യ കഥാഖ്യാനത്തിന്റെ പാരമ്പര്യം കോഴിക്കോടിന് സ്വന്തം.