headerlogo
local

വർക്ക് ഷോപ്പിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

ഇന്ന് വൈകുന്നേരം 6 മണിയോടുകൂടിയാണ് സംഭവം. 

 വർക്ക് ഷോപ്പിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു
avatar image

NDR News

06 Oct 2025 09:56 PM

  അത്തോളി: വർക്ക് ഷോപ്പിൽ വെൽഡിംഗ് നടത്തുന്നതിനിടെ കാറിന് തീപിടിച്ചു. അത്തോളി അത്താണിക്കലിലുള്ള പ്രൊഫഷണൽ ബോഡി ഷോപ്പിൽ ഗ്യാസ് വെൽഡിങ് നടത്തുമ്പോൾ സ്പാർക്ക് ഉണ്ടായിയോടെ കാറിനും സിലിണ്ടറിനും തീ പിടിക്കുകയായി രുന്നു. ഇന്ന് വൈകുന്നേരം 6 മണിയോടുകൂടിയാണ് സംഭവം. 

   വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തുമ്പോൾ ഷോറൂമിലെ ജോലിക്കാരും നാട്ടുകാരും പോലീസും ചേർന്ന് ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ച് തീ ഭൂരിഭാഗവും അണച്ചിരുന്നു.

  ശേഷം ലീക്കായ ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്യുകയും കൂടുതൽ അപകടം ഇല്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്തു.കാറിന്റെ മുൻഭാഗം കുറെയേറെ കത്തി നശിച്ചിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ് കെ എൻ, ബിനീഷ് കെ, നിധിപ്രസാദി ഇ എം, ഷാജു കെ, നവീൻ, ഹോം ഗാർഡ് മാരായ ഓംപ്രകാശ്, ഷൈജു എന്നിവർ തീയണക്കുന്നതിൽ ഏർപ്പെട്ടു.

NDR News
06 Oct 2025 09:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents