കോളിയോട്ട് താഴെ ബസ്സ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം
ബസ്സിന്റെ മുന്നിലെ ഗ്ലാസ് തകർന്നെങ്കിലും യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

ഉള്ളിയേരി : ഉള്ളിയേരി സംസ്ഥാന പാതയില്‍ അത്തോളി കോളിയോട്ട് താഴം ബസ്റ്റോപ്പിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം.
ഉള്ളിയേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുക യായിരുന്ന പാരഡൈസ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 11 കെ വി ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞതിനാല്‍ പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു.
അപകടത്തില്‍ ആര്‍ക്കും തന്നെ പരിക്കുകളില്ല. ബസ്സിന്റെ മുന്നിലെ ഗ്ലാസ് തകർന്നെങ്കിലും യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. രാവിലെയോടെയായിരുന്നു അപകടം.