പൂനത്ത് മേഖല എം എസ് എഫ് ഫലസ്തീൻ ഐക്യ ദാർഢ്യ റാലി നടത്തി
സമാപന സമ്മേളനം എംകെ അബ്ദുസ്സമദ് ഉൽഘടനം ചെയ്തു.

പൂനത്ത്: ഇസ്രായേലിന്റെ കൊടും ക്രൂതയിൽ ദുരിതം അനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പൂനത്ത് മേഖലാ എം എസ് എഫ് സംഘടിപ്പിച്ച ഐക്യ ദാർഢ്യ റാലി പൂനത്ത് പൊട്ടങ്ങൽ മുക്കിൽ വെച്ച് വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് എം ബഷീർ ഫ്ലാഗോഫ് ചെയ്തു.
റാലിയുടെ സമാപന സമ്മേളനം പുതിയോട്ട് മുക്കിൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.കെ.അബ്ദുസ്സമദ് ഉൽഘാടനം ചെയ്തു.
ജൗഹർ വാവോളി അധ്യക്ഷത വഹിച്ചു. എംപി ഹസ്സൻകോയ, മുഹമ്മദലി വാവോളി,അൽത്താഫ് ഹുസൈൻ,ആതിൽ തിരുവോട്, ടി.ഹസ്സൻ കോയ,എം ബഷീർ, അർഷാദ് എൻ കെ,ഹാരിസ് കണ്ണോത്ത്,ഹബീബ് എം,മജീദ് വി പി,മുസ്സമ്മിൽ എം കെ,അഷ്റഫ് സിപി പ്രസംഗിച്ചു.
എം എസ് എഫ്.മേഖലാ നേതാക്കളായ മുഹമ്മദ് ബാസിം ഇപി,അബ്ദുന്നാഫി എംകെ, ആസിഫ് കെ കെ,ഫെബിഞ്ചാസ് പി,സിയാൻ പി,അഫ്നാൻ ആവലത്ത് ,ഹനാൻ,സൽമാൻ ആവല ത്ത്,ഫിനാൻ പി കെ,മിൻ ഹാജ് ആവലത്ത്.എന്നിവർ റാലിക്ക് നേതൃത്വം നൽകി.