പഞ്ചായത്ത് ദുർഭരണത്തിനെതിരെ മുസ്ലിം ലീഗ് ഹൈവേ മാർച്ച്
കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി.സി. പി എ അസീസ് ഉദ്ഘാടനം ചെയ്തു.

നൊച്ചാട്: നൊച്ചാട് പഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണ ത്തിനെതിരെ പഞ്ചായത്ത് മുസ്ലിം ലീഗ്കമ്മിറ്റി.'മാറണം നൊച്ചാട് മാറ്റണം നൊച്ചാട് ' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഹൈവേ മാർച്ച് നടത്തി.
ഹൈവേ മാർച്ചിന്റെ ഉദ്ഘാടനം മുളിയങ്ങൽ കിനാൽപാലത്തിന്റെ അടുത്തു വച്ച് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി.സി. പി എ അസീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് നാളിതുവരെ ഭരിച്ച സിപിഎം ഭരണകൂടം തനതായ യാതൊരു വികസന പദ്ധതികളും കൊണ്ടുവരാതെ നോച്ചാട് പഞ്ചായത്തിനെ വികസന മുരടിപ്പിലേക്ക് നയിക്കുകയാണ് ചെയ്തത്. ജലജീവൻ പദ്ധതിയുടെ പേരിൽ റോഡുകളെല്ലാം പൊട്ടിപ്പൊളിച്ച് യാത്ര ദുഷ്‌കര മാക്കുകയും. കുടിവെള്ള പദ്ധതികൾ താറുമാറായി കിടക്കുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതികളെയും പഞ്ചായത്ത് നിയമനങ്ങളെയും രാഷ്ട്രീയവൽക്കരിച്ച് പഞ്ചായ ത്തിന്റെ ഭരണം ജനദ്രോഹമായി രിക്കുകയാണ്. ഇതിനെതിരെയുള്ള ശക്തമായ താക്കീത് നൽകി കൊണ്ടാണ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഹൈവേ മാർച്ചിന് നേതൃത്വം കൊടുക്കുന്നത്.ഹൈവേ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട്. സി. പി. എ. അസീസ് പറഞ്ഞു
തുടർന്ന്ഹൈവെ മാർച്ചിന്. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്. എം ടി. ഹമീദ് ജന സെക്രട്ടറി. പി.ഹാരിസ്.ട്രഷറർ പി കെ കെ.നാസർ. സഹഭാരവാഹി കളായ സൂപ്പി കെ പൂക്കടവത്ത് ഷഹീർ മുഹമ്മദ് എൻ പി അസീസ് മാസ്റ്റർ.കെ എം സിറാജ്.സലിം മിലാസ് ഓ പി റസാക്ക്. തുടങ്ങിയവർ നേതൃത്വം നൽകി മാർച്ച് സമാപന പൊതുയോഗം വെള്ളിയൂരിൽ അഷ്കർ ഫാറൂഖ് മുഖ്യl പ്രഭാഷണം നടത്തി.ആർ കെ മുനീർ എസ് കെ അസൈനാർ. ടികെ ഇബ്രാഹിം.സലാം, ടി പി നാസർ, റിയാസ് സലാം. വി.വി ഇബ്രാഹിം,വി എൻ നൗഫൽ, ഫൗസിയ നൊച്ചാട്, നസീമ പുത്തലത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഹാരിസ് സ്വാഗതവും ഹമീത് അധ്യക്ഷത വഹിച്ചു.പി കെ കെ നാസർ നന്ദി പറഞ്ഞു.