വി പി സുധാകരനെ അനുസ്മരിച്ചു
കെ പി സി സി മെമ്പർ സി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പയ്യോളി :-പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും പയ്യോളി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റും ആയിരുന്ന വിപി സുധാകരന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി.
കെ പി സി സി മെമ്പർ സി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഠത്തിൽ നാണു അനുസ്മരണപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ ടി വിനോദൻ അധ്യക്ഷനായിരുന്നു.
പി ബാലകൃഷ്ണൻ, ഇ കെ ശീതൾ രാജ്, പുത്തുക്കാട്ട് രാമകൃഷ്ണൻ, പി എം അഷ്‌റഫ്, പി എൻ അനിൽകുമാർ, മുജേഷ് ശാസ്ത്രി, പി എം മോളി, കെ ടി സിന്ധു, നടുക്കുടി പ്രവീൺ എന്നിവർ സംസാരിച്ചു.രാവിലെ അദ്ദേഹത്തിന്റെ അന്ത്യ വിശ്രമ സ്ഥലമായ വീട്ടുവളപ്പിൽ പുഷ്പാർച്ചന നടത്തി.വടക്കേയിൽ ഷഫീഖ്,സബീഷ് കുന്നങ്ങോത്ത് അൻവർ കായിരിക്കണ്ടി എൻ എം മനോജ് ഇ കെ ബിജു, കെ ടി രാജീവൻ, അശോകൻ കിഴക്കയിൽ, പി ചന്ദ്രഹാസൻ തുടങ്ങിയവർ നേതൃത്വം നൽകി.