സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

വാകയാട്: വാകയാട് ഹയർ സെക്കൻഡറി സ്കൂൾ 75 ആം വാർഷികത്തോടനുബന്ധിച്ച് നാഷണൽ സർവീസ് സ്കീം, സ്കൗട്ട്, റേഞ്ചർ, സൗഹൃദ ക്ലബ്ബ് സംയുക്താഭിമുഖ്യത്തിൽ വി ട്രസ്റ്റ് ഐ കെയർ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം കോട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ പി ആബിദ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ഡോ നിസാർ ചേലേരി, റേഞ്ചർ മേറ്റ് തീർത്ഥ ജെ എസ്, എൻഎസ്എസ് വളണ്ടിയർ ലീഡർ ദേവനന്ദ , സൗഹൃദ ക്ലബ്ബ് കൺവീനർ അനുസ്മയ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. ജി സുജയ സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രബിന കെ നന്ദിയും പറഞ്ഞു.