നടുവണ്ണൂരിലെ ചാമപ്പറമ്പിൽ - വലിയ പറമ്പിൽ റോഡ് ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോധരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു

നടുവണ്ണൂർ: ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് ചാമപ്പറമ്പിൽ - വലിയ പറമ്പിൽ റോഡ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോധരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ സി.സുധീഷ് അദ്ധ്യക്ഷത വഹിച്ചു.
പി. സുധൻ, എ.എം. ഗംഗാധരൻ, എൻ.പി. കമല, ദീപ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രകാശൻ വി.പി. സ്വാഗതവും വി.പി. റിബിൻ നന്ദിയും പറഞ്ഞു.