ആവള മഹാത്മ കൾച്ചറൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് രവി അരീക്കലിനെ അനുസ്മരിച്ചു
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു

ആവള: കലാസാംസ്കാരിക പ്രവർത്തകനും, ആവള മഹാത്മ കൾച്ചറൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദ്യകാല സെക്രട്ടറിയുമായിരുന്ന രവി അരീക്കലിൻ്റെ 5-ാം ചരമ വാർഷിക ദിനാചരണം ആവളയിൽ നടന്നു. മഹാത്മ കൾച്ചറൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വിജയൻ ആവള അദ്ധ്യക്ഷത വഹിച്ചു.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. എൻ.ജി.ഒ. അസോസിയേഷൻ നേതാവും ആവളയിലെ പൊതു പ്രവർത്തകനുമായിരുന്ന ബാലൻ മാണിക്കോത്തിൻ്റെ സ്മരണയ്ക്കായി കുടുംബാംഗങ്ങൾ മഹാത്മ കൾച്ചറൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറുന്ന പാലിയേറ്റീവ് ഉപകരണങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ഏറ്റുവാങ്ങി. ട്രസ്റ്റ് സെക്രട്ടറി അഷറഫ് ചിറക്കര, സി.കെ. കണ്ണൻ, ഷാഫി ഇടത്തിൽ, സരോജിനി രമ്യാലയം, സുജീഷ് നളിനാലയം എന്നിവർ സംസാരിച്ചു.