അരാഷ്ട്രീയതക്കെതിരായ രാഷ്ട്രീയം; 'ദിശ' സാംസ്കാരിക കൂട്ടായ്മയ്ക്ക് തുടക്കമായി
പ്രൊഫ. സി. രവീന്ദ്രനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: അരാഷ്ട്രീയതക്കെതിരായ രാഷ്ട്രീയം എന്ന മുദ്രാവാക്യമുയർത്തി വാല്യക്കോട് 'ദിശ' സാംസ്കാരിക കൂട്ടായ്മയ്ക്ക് തുടക്കമായി. പ്രൊഫ. സി. രവീന്ദ്രനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് 'എന്തുകൊണ്ട് കേരള മോഡൽ' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. 'കേരളത്തിൻ്റെ പെൺവർത്തമാനം' എന്ന വിഷയത്തെ ആസ്പദമാക്കി കെ.ജെ. ഷൈൻ സംസാരിച്ചു.
നൊച്ചാട് പഞ്ചായത്ത് പ്രസിഡൻ്റ് പി.എൻ. ശാരദ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. രാജൻ ആശംസ അർപ്പിച്ചു സംസാരിച്ചു. സ്വാഗത സംഘം കൺവീനർ സുജിത്ത് സി.കെ. സ്വാഗതവും, ദിശ സെക്രട്ടറി സന്തോഷ് കുമാർ പി.കെ. നന്ദിയും പറഞ്ഞു. തുടർന്ന് അലോഷിയുടെ ഗാനസന്ധ്യ അരങ്ങേറി.