കോഴിക്കോട് ബീച്ചിലെ വെന്റിങ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് ഇന്ന് നാടിന് സമർപ്പിക്കും
രാത്രി എട്ടിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ബീച്ചിലെ വെന്റിങ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് ഇന്ന് മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിക്കും. രാത്രി എട്ടിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും.
ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പാക്കി ഏകീകൃത രൂപത്തിലും ആകർഷകതയോടെയും ബീച്ചിൽ രുചിവൈവിധ്യങ്ങളൊരുക്കുക എന്ന ലക്ഷ്യത്തിലാണ് ബീച്ചിലെ വെൻ്റിങ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് ഒരുക്കിയിരിക്കുന്നത്. ഒരേ മാതൃകയിൽ സജ്ജമാക്കിയ 90 ഉന്തുവണ്ടികളാണിവിടെ ഉള്ളത്.
ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി ആധുനിക സംവിധാനത്തോടെ ഉന്തുവണ്ടി കച്ചവടത്തിനായുള്ള കോർപറേഷൻ വെന്റിങ് സോൺ പദ്ധതിയോടൊപ്പം ഭക്ഷ്യസുരക്ഷാ വിഭാഗം നടപ്പാക്കുന്ന ഫുഡ് സ്ട്രീറ്റ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.