നൊച്ചാട് വയലോരം സ്വയം സഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു
കെ. ശ്രീധരൻ യോഗം ഉദ്ഘാടനം ചെയ്തു
നൊച്ചാട്: രണ്ട് വർഷമായി നൊച്ചാട് ചാത്തോത്ത് താഴെ കേന്ദ്രമായി പ്രവർത്തിക്കുന്ന വയലോരം സ്വയം സഹായ സംഘത്തിൻ്റെ വാർഷിക ജനറൽ ബോഡി യോഗം പാറക്കു താഴെയിൽ വെച്ച് നടന്നു. കെ. ശ്രീധരൻ യോഗം ഉദ്ഘാടനം ചെയ്തു. സി.പി. സജീവൻ അധ്യക്ഷനായി. പി.കെ. സുരേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വരവ് - ചെലവ് കണക്ക് അവതരണവും പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി കെ. ശ്രീരേഷ് നിർവ്വഹിച്ചു. ടി.പി. രാജൻ പ്രമേയം അവതരിപ്പിച്ചു.
ബാലുശ്ശേരിയിൽ നിന്ന് കാപ്പുമുക്ക് - നരയംകുളം - നൊച്ചാട് കൽപ്പത്തൂർ വഴി വടകരയ്ക്ക് കെ.എസ്.ആർ.ടി.സി. ബസ് അനുവദിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. പി. അബുബക്കർ, രാജേഷ് എൻ.എം., വി.കെ.എം. കുഞ്ഞമ്മത്, ശങ്കരൻ അശ്വതി, രോഹിൽ, മോഹനൻ എ.എം., പ്രകാശൻ സി.പി., അബ്ദുള്ള കെ.കെ., ഫായിസ് പി., ഗിരീഷ് സി.പി., ബഷീർ വി.കെ. എന്നിവർ സംസാരിച്ചു. കെ. ശ്രീധരൻ (പ്രസിഡൻ്റ്), വി.കെ. ബഷീർ (സെക്രട്ടറി), അശ്വതി ശങ്കരൻ (വൈസ് പ്രസിഡൻ്റ്), കെ.കെ. അബ്ദുള്ള ജോ: സെക്രട്ടറി, പി അബൂബക്കർ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി യോഗം തിരഞ്ഞെടുത്തു.

