headerlogo
local

ആർ. കെ. മാധവൻ നായരുടെ പുസ്തക പ്രകാശനവും ചിത്രപ്രദർശനവും

ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.

 ആർ. കെ. മാധവൻ നായരുടെ പുസ്തക പ്രകാശനവും ചിത്രപ്രദർശനവും
avatar image

NDR News

20 Oct 2025 06:29 PM

   മേപ്പയൂർ: കവിയും ചിത്രകാരനു മായ ആർ കെ മാധവൻ നായർ രചിച്ച 'ഓർമയിൽ ഒരു പൂക്കാലം' എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഡോ. പീയൂഷ് എം നമ്പൂതിരിപ്പാടിനു നൽകി കവിയും ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവുമായ പി.പി.ശ്രീധരനുണ്ണി നിർവ്വഹിച്ചു.

   ആകാശവാണിയിൽ വിവിധ പരിപാടികളിൽ പ്രക്ഷേപണം ചെയ്ത കവിതകൾ, കഥാപ്രസംഗങ്ങൾ, നാടകങ്ങൾ തുടങ്ങിയ രചനകളുടെ സമാഹാരമാണ് 'ഓർമ്മയിൽ ഒരു പൂക്കാലം'. മേപ്പയൂർ കൈരളി കലാസാംസ്കാരിക വേദി ഒരുക്കിയ ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.

   മാധവൻ നായർ വരച്ച ചിത്രങ്ങളുടെ പ്രദർശനം സത്യൻ മേപ്പയൂർ ഉദ്ഘാടനം ചെയ്തു. ആനന്ദ് കിഷോർ പൂതേരി അധ്യക്ഷനായി. ആർ കെ ഇരവിൽ ആമുഖഭാഷണവും കെ.വി.ആനന്ദൻ പുസ്തക പരിചയവും നടത്തി. എം. എം. കരുണാകരൻ, എം.പി രാജൻ, സി. പങ്കജാക്ഷൻ, പി.ടി.നിസാർ, കെ.എസ്. രമേശ് ചന്ദ്ര,ബി വിനോദ് കുമാർ, എസ്.എൻ.സൂരജ് എന്നിവർ പ്രസംഗിച്ചു.

 

NDR News
20 Oct 2025 06:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents