ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ജവഹർലാല്‍ നെഹ്റു സംസ്കാരിക നിലയം ഉദ്ഘാടനത്തിനൊരുങ്ങുന്നു
ഒക്ടോബർ 27 തിങ്കളാഴ്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് നാടിന് സമർപ്പിക്കും
ചെറുവണ്ണൂർ: ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രതിഭാശാലിയായ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ നാമധേയത്തിൽ ചെറുവണ്ണൂരിന്റെ ഹൃദയഭാഗത്ത് ഒരു പൊതു ഇടമൊരുങ്ങുന്നു. മത്സ്യമാർക്കറ്റ് കെട്ടിടത്തിന്റെ മുകളില്‍ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒരുങ്ങുന്ന ജവഹർലാൽ നെഹ്റു സാംസ്കാരിക നിലയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് നാടിന് സമർപ്പിക്കും. നവീകരിച്ച മത്സ്യമാർക്കറ്റിന്റെയും, പബ്ലിക് യൂറിനലിന്റെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ എ. ബാലകൃഷ്ണന്‍ സ്വാഗതവും വാർഡ് വികസന സമിതി കണ്‍വീനർ ടി.എം. ബാലന്‍ നന്ദിയും പറയും.
വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണ്‍ എൻ.ആർ. രാഘവന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ മോനിഷ പി., ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ ശ്രീഷ ഗണേഷ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ.കെ. ഉമ്മർ, കെ.പി. ബിജു, ആർ.പി. ശോഭിഷ്, സുബൈദ ഇ.കെ., മുംതാസ് പി., ഷൈജ ഇ.ടി., പ്രവിത വി.പി., ബിജിഷ കെ.എം., എം.എം. രഘുനാഥ്, വി.ബി. രാജേഷ്, കെ.കെ. ജിനില്‍, പി.കെ. മൊയ്തീന്‍, ശശി പി., സി.പി. ഗോപാലന്‍, വി.കെ. മൊയ്തു, ഹരിദാസന്‍ ടി.എം. തുടങ്ങിയവർ സംസാരിക്കും.

