നൊച്ചാട് ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു
പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം നിർവഹിച്ചു
വെള്ളിയൂർ: കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ഹെൽത്ത് സെൻറർ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 40ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരള പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എം ശാരദ സ്വാഗതം പറഞ്ഞു. പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.അഭിലാഷ് ആർ ജെ റിപ്പോർട്ട് അവതരിപ്പിച്ചു.
ചെയർപേഴ്സൺ വികസന സ്റ്റാൻഡിങ് ശോഭന വൈശാഖ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അമ്പാളി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ, ഡോക്ടർ രാജാറാം ഡോക്ടർ ഷാജി സി.കെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രഭാ ശങ്കർ, ഗ്രാമപഞ്ചായത്ത് മെമ്പർ പി.എം രജീഷ്, എടവന സുരേന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർ സനില ചെറുവറ്റ ചടങ്ങിന് നന്ദി പറഞ്ഞു.

