മേപ്പയ്യൂർ ഇനി സ്മാർട്ട് വില്ലേജ് ; നാളെ ഉദ്ഘാടനം
ചടങ്ങിൽ ഷാഫി പറമ്പിൽ എംപി മുഖ്യാതിഥിയായി പങ്കെടുക്കും
മേപ്പയ്യൂർ: മേപ്പയ്യൂർ സ്‌മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്‌ച നടക്കും. മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവ്വഹിക്കും. ടി പി രാമകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിക്കും.
കേരള സർക്കാറിൻ്റെ സ്‌മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചിലവിലാണ് മേപ്പയ്യൂർ വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ ഷാഫി പറമ്പിൽ എംപി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

