കരുവണ്ണൂരിലെ നടുക്കണ്ടിമുക്ക് - ചാലിൽ റോഡ് ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു
നടുവണ്ണൂർ: കരുവണ്ണൂരിലെ നടുക്കണ്ടി - കൊഞ്ഞം കണ്ടി - ചാലിൽ റോഡ് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. അഞ്ചാം വാർഡിൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് പ്രസ്തുത റോഡ് കോൺക്രീറ്റ് ചെയ്തത്. വാർഡ് മെമ്പർ സി.കെ സോമൻ അദ്ധ്യക്ഷനായി.
വൈസ് പ്രസിഡൻ്റ് നിഷ കെ.എം., വാർഡ് മെമ്പർ രജില പി.പി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻ.കെ. ഗോപാലൻ, പി.കെ. സുരേഷ്, കെ.കെ. കുമാരൻ, ഉണ്ണി പി.കെ. എന്നിവർ സന്നിഹിതരായി. വികസന സമിതി കൺവീനർ ടി.സി. പ്രദീപൻ സ്വാഗതവും, സജിത വി.കെ. നന്ദിയും പറഞ്ഞു.

