തലമുറകളുടെ 'തലവര' കണ്ടറിഞ്ഞ സുരേട്ടന് നൊച്ചാട് പൗരാവലി സ്നേഹാദരം
വാർഡ് മെമ്പർ പി.എം. രജീഷ് യോഗം ഉദ്ഘാടനം ചെയ്തു
നൊച്ചാട്: ചാത്തോത്ത് താഴെ കേന്ദ്രമായി അറുപത് വർഷങ്ങളോളം ബാർബർ രംഗത്ത് സുസ്ത്യർഹമായ സേവനത്തിന് ശേഷം നൊച്ചാട് നിന്ന് യാത്രയാകുന്ന നടുവണ്ണൂർ തോട്ടുമൂല സ്വദേശി കുന്നുമ്മൽ സുരേന്ദ്രന് നൊച്ചാട് പൗരാവലിയുടെ നേതത്വത്തിൽ ആദരിക്കൽ ചടങ്ങും യാത്രയയപ്പു നൽകി. കഴിഞ്ഞ 60 വർഷമായി നാല് കിലോമീറ്ററോളം കാൽനടയായി കരുവണ്ണൂരിലെ റോഡിലൂടെ ചാത്തോത്ത് താഴെയെത്തി ജോലി ചെയ്ത് തിരിച്ച് പോകുന്നത് നിത്യ കാഴ്ചയായിരുന്നു.
വാർഡ് മെമ്പർ പി.എം. രജീഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ രാജൻ വാവള്ളോട്ട് അദ്ധ്യക്ഷനായി. ഇബ്രാഹിം എ.കെ. പൊന്നാട അണിയിച്ചു. സി.കെ. നാരായണൻ ഉപഹാരം നൽകി. എൻ. കുഞ്ഞിമൊയ്തി, സി. ഗംഗാധരൻ, ഡി.എം. രജീഷ്, എൻ. വിശ്വനാഥൻ, ടി.എം. ശിവാനന്ദൻ, വാവള്ളോട്ട് പത്മനാഭൻ, എ.കെ. മോഹനൻ എന്നിവർ സംസാരിച്ചു. ടി.എം. കുഞ്ഞിക്കണ്ണൻ സ്വാഗതവും പി.ടി. സത്യൻ നന്ദിയും പറഞ്ഞു. കുന്നുമ്മൽ സുരേന്ദ്രൻ മറുമൊഴി നൽകി.

