കൊല്ലിയേരി സതീശന് നാടിന്റെ യാത്രാമൊഴി
അരിക്കുളത്ത് ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി
അരിക്കുളം: ഇന്നലെ അന്തരിച്ച അരിക്കുളം കൊല്ലിയേരി സതീശന് അന്ത്യോപചാരം അർപ്പിക്കാൻ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള ഒട്ടേറെ പേർ വീട്ടിലെത്തി. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ താലൂക്ക് സെക്രട്ടറിയായിരുന്ന സതീശൻ ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ് വകുപ്പിൽ എറണാകുളത്ത് സീനിയർ സുപ്രണ്ട് തസ്തികയിൽ ജോലി ചെയ്തു വരികയായിരുന്നു. വിരമിക്കാൻ ആറ് മാസം കൂടി ബാക്കിയുളളപ്പോഴാണ് മരണം സംഭവിച്ചത്. അരിക്കുളം ശ്രീരഞ്ജിനി കലാലയം, പ്രിയദർശിനി കൾച്ചറൽ സെന്റർ എന്നിവയുടെ ഭാരവാഹിത്വം വഹിച്ചിരുന്ന സതീശൻ മികച്ച സംഘാടകനുമായിരുന്നു.
അരിക്കുളത്ത് നടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ശശി ഊട്ടേരി അദ്ധ്യക്ഷനായി. രാമചന്ദ്രൻ നീലാംബരി അനുശോചന പ്രമേയം അവതരിപ്പിച്ചു. സി. പ്രഭാകരൻ, വി.വി.എം. ബഷീർ, സി. രാമദാസ്, രാധാകൃഷ്ണൻ എടവന, അഷറഫ് വെള്ളോട്ട്, സാജിദ് അഹമ്മദ്, എൻ.കെ. ഉണ്ണികൃഷ്ണൻ, സി. രാഘവൻ, സത്യൻ തലയഞ്ചേരി, കെ.ടി. ശ്രീധരൻ, പി.കെ. അൻസാരി, കെ. അഷറഫ്, ഒ.കെ. ചന്ദ്രൻ, പി.കെ. മുഹമ്മദലി, ലതേഷ്, അനിൽകുമാർ അരിക്കുളം, തങ്കമണി ദീപാലം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, ബിനി മഠത്തിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലത കെ. പൊറ്റയിൽ, കെ.കെ. ബാലൻ, ബീന വരമ്പിച്ചേരി എന്നിവർ സംസാരിച്ചു.

