headerlogo
local

വയലാർ അനുസ്മരണവും ഗാനസന്ധ്യയും

കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസി: കെ.കെ ബിന്ദു ഉത്ഘാടനം ചെയ്തു.

 വയലാർ അനുസ്മരണവും ഗാനസന്ധ്യയും
avatar image

NDR News

27 Oct 2025 09:53 PM

    കൂത്താളി : ഇ.എം എസ് ഗ്രന്ഥാലയം കൂത്താളി വയലാർ അനുസ്മരണവും വയലാർ ഗാനസന്ധ്യയും സംഘടിപ്പിച്ചു. കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസി: കെ.കെ ബിന്ദു ഉത്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ മോഹനൻ ചേനോളി അനുസ്മരണ പ്രഭാഷണം നടത്തി.

  താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ കെ നാരായണൻ,ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി. നളിനി, സി.കെ.രൂപേഷ് എന്നിവർ ആശംസാപ്രസംഗം നടത്തുകയുണ്ടായി.

  ഗ്രന്ഥാലയം പ്രസി: കെ. എം ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. സിക്രട്ടറി കെ.എൻ ബിനോയ് കുമാർ സ്വാഗതവും, പി അച്ചുതൻ നന്ദിയും പറഞ്ഞു. തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ ഗാനസന്ധ്യയും അരങ്ങേറി.

NDR News
27 Oct 2025 09:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents