പാലിയേറ്റീവ് ഉപകരണങ്ങൾ നാടിന് സമർപിച്ചു
ബാലുശ്ശേരിബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത നാടിനു സമർപ്പിച്ചു.
നടുവണ്ണൂർ: സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കാവിൽ പള്ളിയത്ത് കുനി,ബോഡി ഫ്രീസർ, കട്ടിൽ ,വാക്കർ മുതലായ പാലീയേറ്റീവ് ഉപകരണങ്ങൾ, ബാലുശ്ശേരിബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത നാടിനു സമർപ്പിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ശ്രീ ടി.പി. ദാമോദരൻ , പി എം കേളപ്പേട്ടൻ സ്മാരക പാലിയേറ്റീവ് അവാർഡ്, കെ.പി ജീജയ്ക്ക് നല്കി ആദരിച്ചു.
പട്ടം പറത്തിയ പെൺകുട്ടി എന്ന ടെലിഫിലിമിൽ അഭിനയിച്ച രാജലക്ഷ്മി രാജേഷിനെ ആദരിച്ചു. ജ്വാല 2025-26 കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ ഓണപ്പാട്ടിനു ഒന്നാം സ്ഥാനം ലഭിച്ചവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു.വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിധവകൾക്കും സ്നേഹാദരം നല്കി.
വാർഡ് മെമ്പർ പി. പി. രജില അധ്യക്ഷയായ പരിപാടിയിൽ എം.സി കുമാരൻ സ്വാഗതമാശംസിച്ചു. പി. അച്ചുതൻ, സി. ബാലൻ, പ്രൊഫ. അഹമ്മദ് ഗുലൂസ് , പ്രൊഫ: വി.കെ അബ്ദുള്ള, കെ.പി ബാലൻ, സി.കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

