വാർഡിലെ മികച്ച പ്രവർത്തനങ്ങൾ നടത്തിയ വാർഡ് മെമ്പർക്ക് നാടിൻ്റെ ആദരം
വി. ഗോപാലൻ നായർ ഉപഹാര സമർപ്പണം നടത്തി
നൊച്ചാട്: വാർഡിലെ മികച്ച പ്രവർത്തനങ്ങൾ നടത്തിയ പതിനഞ്ചാം വാർഡ് മെമ്പർ പി.എം രജീഷിനെ ചാത്തോത്ത് താഴെ അങ്കണവാടിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ ടി.എം. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷനായി. വി. ഗോപാലൻ നായർ ഉപഹാര സമർപ്പണം നടത്തി.
മാധ്യമ പ്രവർത്തകനായ സുരേഷ് പി.കെ., ടി.എം. ശിവാനന്ദൻ, ടി.പി. രാജൻ, രാധ, ശ്രാവണി, ഷബ്ന വി.എം., എ.വി. ചന്ദ്രൻ, ഗിരിജ എ.കെ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പത്മിനി സ്വാഗതവും ശങ്കരൻ അശ്വതി നന്ദിയും പറഞ്ഞു.

