headerlogo
local

സർക്കാർ നിശ്ചയിച്ച മിനിമം വേതനം സ്വകാര്യ ഫാർമസിസ്റ്റുകൾക്ക് നിഷേധിക്കരുത് :കെ.പി.പി.എ

സമ്മേളനം സംസ്ഥാന കൗൺസിൽ പ്രസിഡണ്ട് ഒ.സി.നവീൻ ഉദ്ഘാടനം ചെയ്തു.

 സർക്കാർ നിശ്ചയിച്ച മിനിമം വേതനം സ്വകാര്യ ഫാർമസിസ്റ്റുകൾക്ക് നിഷേധിക്കരുത് :കെ.പി.പി.എ
avatar image

NDR News

29 Oct 2025 08:23 PM

 കൊയിലാണ്ടി :കേരള സർക്കാർ പുതുക്കി നിശ്ചയിച്ച മിനിമം വേതനം സ്വകാര്യ ഫാർമസിസ്റ്റു കൾക്ക് നിഷേധിക്കുന്ന ഔഷധ വ്യാപാരികളുടെ നടപടിയിൽ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ഏരിയാ സമ്മേളനം പ്രതിഷേധിച്ചു.

   സ്വകാര്യമേഖലയിലെ ഫാർമസിസ്റ്റുകൾക്ക് മാത്രമായി ക്ഷേമനിധി ഏർപ്പെടുത്തണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.കൊയിലാണ്ടി മുനിസിപ്പൽ സംസ്കാരിക നിലയത്തിൽ നടന്ന സമ്മേളനം സംസ്ഥാന കൗൺസിൽ പ്രസിഡണ്ട് ഒ.സി.നവീൻ ഉദ്ഘാടനം ചെയ്തു.

  ഏരിയ പ്രസിഡൻറ് ടി വി രാഖില അധ്യക്ഷത വഹിച്ചു. കെ.പി.പി.എ ജില്ലാ സെക്രട്ടറി എം.ജിജീഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി .എം സുരേഷ് ,ടി.വി ഷഫീഖ്, അരുൺരാജ് എ .കെ, വിദ്യ പി .വി ,അജയകുമാര്‍, രവി നവരാഗ് എന്നിവർ സംസാരിച്ചു. രാഗേഷ് തറമ്മൽ വരവ് ചെലവ് കണക്കും, എം. കെ ശ്രീ മണി അനുശോചന പ്രമേയവും അവതരിപ്പിച്ചു.

  പുതുവർഷ ഭാരവാഹികളായി രാഖില ടി.വി (പ്രസിഡൻറ്) അരുൺരാജ് എ .കെ (സെക്രട്ടറി) രാഗേഷ് തറമ്മൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

NDR News
29 Oct 2025 08:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents