headerlogo
local

അരിക്കുളം തിയ്യർ കണ്ടി - തട്ടാർക്കുന്നത് താഴെ റോഡിൽ കാൽനട യാത്ര പോലും ദുഷ്കരം

ദുരിതത്തിലായ് പ്രദേശവാസികൾ

 അരിക്കുളം തിയ്യർ കണ്ടി - തട്ടാർക്കുന്നത് താഴെ റോഡിൽ കാൽനട യാത്ര പോലും ദുഷ്കരം
avatar image

NDR News

30 Oct 2025 03:24 PM

അരിക്കുളം: ഗ്രാമ പഞ്ചായത്തിലെ പുതിയ രണ്ടാം വാർഡിലെ തിയ്യർ കണ്ടി - തട്ടാർക്കുന്നത് താഴെ റോഡിൽ ചളി നിറഞ്ഞ് കിടക്കുന്നതിനാൽ കാൽനട യാത്ര ദുഷ്കരമാണ്. ഏകദേശം 750 മീറ്റർ മാത്രമാണ് ഈ റോഡ് അരിക്കുളം പഞ്ചായത്തിൽ പെടുന്നത്. ഈ റോഡിൻ്റെ ബാക്കിഭാഗം നൊച്ചാട് പഞ്ചായത്തിൽപ്പെട്ടതാണ്. അതാവട്ടെ ടാർ ചെയ്ത റോഡാണ്. 

      ഈ റോഡ് ബന്ധിക്കപ്പെടുന്നത് കൽപ്പത്തൂർ വായനശാല റോഡുമായാണ്. ചളി നിറഞ്ഞ റോഡിൻ്റെ ഭാഗത്താണ് വൈലോപ്പള്ളി അങ്കണവാടി സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് കുട്ടികളും രക്ഷിതാക്കളും വളരെ പ്രയാസപ്പെട്ടാണ് ഈ അങ്കണവാടിയിലേക്ക് വരുന്നത്. എത്രയും പെട്ടന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമ്മാണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കാൽ നൂറ്റാണ്ടായി ഈ റോഡ് നിർമ്മിച്ചിട്ട്. 100 ഓളം വീടുകളിലെ ആൾക്കാർ ഇതിലൂടെ യാത്ര ചെയ്യുന്നു.

NDR News
30 Oct 2025 03:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents