ആവളയിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു
ആവള: ആവള സൗഹാർദ സ്വയം സഹായ സംഘം, ചെറുവണ്ണൂർ ഹോമിയോ ഡിസ്പെൻസറിയുടേയും കോഴിക്കോട് ജില്ലാ ആശുപത്രി ജനനി യൂണിറ്റിന്റേയും സഹകരണത്തോടെ ആവളയിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. ആവള ബ്രദേഴ്സ് കലാസമിതി പരിസരത്ത് നടന്ന ക്യാമ്പ് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. വിജയൻ ആവള ചടങ്ങിൽ അദ്ധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.എം. രഘുനാഥ്, ബിജീഷ കെ.എം., ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ചാന്ദ്നി രാജ്, കോഴിക്കോട് ജനനി യൂണിറ്റിലെ ഡോ. ജസീൽ യോഗ ട്രയിനർ ശ്രീജിത്ത് കെ., വിജയൻ മലയിൽ, പ്രജിത്ത് വി.സി. എന്നിവർ സംസാരിച്ചു. നൂറോളം രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. എൻ.പി. സന്തോഷ്, രാജൻ സി., വിജയൻ പീടികയുള്ളതിൽ, വിനീതൻ ടി., ഭാസ്കരൻ മാണിക്കോത്ത് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

