headerlogo
local

മേപ്പയൂർ തരിപ്പൂര് താഴ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം നിർവഹിച്ചു

 മേപ്പയൂർ തരിപ്പൂര് താഴ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
avatar image

NDR News

02 Nov 2025 11:04 AM

മേപ്പയൂർ: ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ മഠത്തുംഭാഗം തരിപ്പൂര് താഴ അങ്കണവാടി കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. രാജൻ അദ്ധ്യക്ഷനായി. 

      വാർഡ് മെമ്പർ ശ്രീനിലയം വിജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത്, എൻ.പി. ശോഭ, മഞ്ഞക്കുളം നാരായണൻ, പി. പ്രസന്ന, ഭാസ്കരൻ കൊഴുക്കല്ലൂർ, വി.വി. രമ, കെ.കെ. നിഷിത, ആന്തേരി ഗോപാലകൃഷ്ണൻ, ജിതിൻ സത്യൻ, മുജീബ് കോമത്ത്, ബാബുരാജ് പുളിക്കൂൽ, കെ.പി. ബിന്ദു, സി.എം. അശോകൻ, ടി.കെ ഗംഗാധരൻ, പി.കെ. ശങ്കരൻ, ടി.കെ. ജയശ്രീ എന്നിവർ സംസാരിച്ചു. എൽ.എസ്.ജി.ഡി. എ.ഇ. ധന്യ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ അങ്കണവാടി മുൻ ജീവനക്കാരി തറവട്ടത്ത് കാർത്ത്യാനിയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആദരിച്ചു.

NDR News
02 Nov 2025 11:04 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents