headerlogo
local

ബാലകലോത്സവം ഇരിങ്ങത്ത് ഹരിശ്രീലൈബ്രറിക്ക് ഓവറോൾ

ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ ഡോ.കെ.ശ്രീകുമാർ നിർവ്വഹിച്ചു.

 ബാലകലോത്സവം ഇരിങ്ങത്ത് ഹരിശ്രീലൈബ്രറിക്ക് ഓവറോൾ
avatar image

NDR News

03 Nov 2025 04:41 PM

  ഇരിങ്ങത്ത്‌:കോക്കല്ലൂർ ഗവ.ഹയർ സെക്കണ്ടി സ്കൂളിൽ വെച്ച് നടന്ന കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ ബാലകലോത്സവം ഏറ്റവും കൂടുതൽ പോയന്റ് നേടി ഇരിങ്ങത്ത് ഹരിശ്രീ ലൈബ്രറി & റീഡിംഗ് റും ഓവറോൾ കരസ്ഥമാക്കി. കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ ഡോ.കെ.ശ്രീകുമാർ നിർവ്വഹിച്ചു.

  കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എൻ ആലി ആധ്യക്ഷം വഹിച്ചു. താലൂക്ക് സെക്രട്ടറി പി വേണു ഡോ.കെ.ശ്രീകുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. താലൂക്കിൽ ഗ്രന്ഥശാലാ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അക്ഷീണം യത്നിച്ച യശശരീരനായ അച്ച്യുതൻ മാസ്റ്ററുടെ സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയ എവർ റോളിംഗ് ട്രോഫി മകൾ പ്രവീണയിൽ നിന്നും താലൂക്ക് ഭാരവാഹികൾ ഏറ്റുവാങ്ങി.

   സ്റ്റേറ്റ്ലൈ ബ്രറി കൗൺസിൽ അംഗം കെ രാമകൃഷ്ണൻ മാസ്റ്റർ, കോഴിക്കോട് ജില്ലാലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജി.കെ. വത്സല താലൂക്ക് ജോയിന്റ് സെക്രട്ടറി എൻ.വി. ബാലൻ താലൂക്ക് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കെ.നാരായണൻ കോക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്‌റ്റർ യൂസഫ് നടുവണ്ണൂർ, പിടിഎ പ്രസിഡണ്ട് അജീഷ് ബക്കീത്ത എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. കലോത്സവം ജനറൽ കൺവീനർ എം.കെ പ്രകാശ് വർമ്മ സ്വാഗതം പറഞ്ഞ ചടങ്ങിന് ബാലുശ്ശേരി പഞ്ചായത്ത് സമിതി കൺവീനർ പരീത് കോക്കല്ലൂർ നന്ദിയും പറഞ്ഞു.

  ബാലകലോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് കെ.പി.രാധാകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളായഎൻ.ടി. മനോജ്, കെ.വി.രാജൻ താലൂക്ക് ലൈ ബ്രറി കൗൺസിൽ അംഗങ്ങളായ രഘുനാഥ്, ജയരാജൻ മാസ്റ്റർ, ബാലകലോത്സവം കൺവീനർ സദാനന്ദൻ പെരിങ്ങിണി, ബാലകലോത്സവം പ്രോഗ്രാം കമ്മറ്റി ചെയർമാൻ കെ.ഷാജി എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു.

 ബാലകലോത്സവ ത്തിൽ ഓവറോൾ കിരീടം നേടിയ ഹരിശ്രീ ലൈബ്രറി ആൻഡ് റീഡിങ് റൂം ഇരിങ്ങത്ത്,റണ്ണറപ്പായ ഗ്രാമീണ ഗ്രന്ഥശാല എടക്കയിൽ,എച്ച് എസ് വിഭാഗത്തിൽഏറ്റവും കൂടുതൽ പോയിൻറ് നേടിയ ഗ്രാമീണ ഗ്രന്ഥശാല എടക്കയിൽ യുപി വിഭാഗത്തിൽഏറ്റവും കൂടുതൽ പോയിൻറ് നേടിയ ഹരിശ്രീ ലൈബ്രറി & റീഡിംഗ് റൂം ഇരിങ്ങത്ത്,ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച കെ ടി ശ്രീധരൻ സ്മാരക വായനശാല പുളിയഞ്ചേരി എന്നിവർക്കുള്ള സമ്മാനം വിതരണം ചെയ്തു. ബാലകലോത്സവത്തിന് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച കോക്കല്ലൂർ എൻ എസ്സ് എസ്സ് ടീമംഗങ്ങൾക്ക് ഉപഹാരം നൽകി. ബാലകലോത്സവം പ്രോഗ്രാം കമ്മറ്റി കൺവീനർ പി.പ്രമോദ് സ്വാഗതം പറഞ്ഞ ചടങ്ങിന് ഇസ്മൈൽ നന്ദിയും പറഞ്ഞു.

NDR News
03 Nov 2025 04:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents