കാവുന്തറയിൽ റോഡ് സൈഡിലെ കാട് വെട്ടി മാതൃകയായി നാട്ടുകാർ
യാത്രക്കാർക്കും വാഹനങ്ങൾക്കും പ്രയാസം സൃഷ്ടിച്ച കുറ്റിക്കാടുകളും മുള്ളും വെട്ടിമാറ്റി
                        നടുവണ്ണൂർ: കാവുന്തറ തിയ്യക്കണ്ടി മുക്ക് കനാൽ റോഡിൽ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും പ്രയാസം സൃഷ്ടിച്ച കുറ്റിക്കാടുകളും മുള്ളും വെട്ടിമാറ്റി നാടിനും സമൂഹത്തിനും മാതൃകയായി പ്രദേശവാസികൾ. കാട് വെട്ടുന്നതിനുള്ള സഹായ സഹകരണങ്ങൾ നൽകി നാട്ടുകാരും പരിപാടിയുടെ ഭാഗമായി.
പ്രദേശവാസികളായ ടി.കെ. ബഷീർ, പി. ബാലരാമൻ, വി.പി. ആലിക്കോയ, ടി.എം. റഷീദ്, ടി.കെ. പ്രകാശൻ, ടി.കെ. മൊയ്‌തീൻ, ടി.കെ. ഷറഫുദ്ധീൻ എന്നിവർ പ്രവൃർത്തിക്ക് നേതൃത്വം നൽകി. ഇതുമായി സഹായിച്ച സഹകരിച്ച മുഴുവൻ ആളുകൾക്കും ടി.കെ. മുക്ക് സൗഹൃദ കൂട്ടായ്മ നന്ദി അറിയിച്ചു.

