ഉള്ളിയേരിയിൽ മലയാള ഭാഷാ ദിനം ആചരിച്ചു
ജില്ലാ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഇ. ബാലൻ നായർ ഉദ്ഘാടനം ചെയ്തു
ഉള്ളിയേരി: കേരള പിറവി ദിനത്തിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഉള്ളിയേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ ദിനം ആചരിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഇ. ബാലൻ നായർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡൻ്റ് ഇ. ഗോവിന്ദൻ നമ്പീശൻ അദ്ധ്യക്ഷനായി. ദേവേശൻ പേരൂർ മുഖ്യപ്രഭാഷണം നടത്തി. പി.വി. ഭാസ്കരൻ കിടാവ്, ഒ.എം. കൃഷ്ണകുമാർ, എം. കാർത്തിക, പി.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പെൻഷൻ അംഗങ്ങൾ കഥകളും കവിതകളും അവതരിപ്പിച്ചു.

