സുബീഷിൻ്റെ വീടെന്ന സ്വപ്നത്തിന് കരുത്തേകി വണ്ണാത്ത് കണ്ടി കുടുംബം
വീട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലത്തിൻ്റെ ആധാരം കൈമാറി
                        കീഴരിയൂർ: സ്വന്തം വീടെന്ന സ്വപ്നവുമായി ഇനി സുബീഷിനും കുടുംബത്തിനും മുന്നോട്ട് പോകാം. സ്വപ്നത്തിന് കരുത്ത് പകർന്ന് വണ്ണാത്ത് കണ്ടി കുടുംബം. കീഴരിയൂരിലെ റിട്ട. അദ്ധ്യാപകൻ വണ്ണാത്ത് കണ്ടി വീരാൻ കുട്ടി മാസ്റ്ററുടെ ഓർമ്മയ്ക്കായാണ് കുടുംബാംഗങ്ങൾ ഏരത്ത് കണ്ടി മീത്തൽ സുബീഷിന് വീട് നിർമ്മിക്കാൻ ആവശ്യമായ 4 സെന്റ് സ്ഥലം നൽകിയത്. 'നമ്മുടെ കീഴരിയൂർ' എന്ന ചാരിറ്റബിൾ സംഘടനയാണ് അപേക്ഷകരിൽ നിന്ന് അനുയോജ്യമായ കുടുംബത്തെ കണ്ടെത്തിയത്.
ചടങ്ങിൽ സ്ഥലത്തിൻ്റെ ആധാരം കൈമാറി. ഇ.എം. സത്യൻ അദ്ധ്യക്ഷനായി. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.സി. രാജൻ, മാലത്ത് സുരേഷ്, നമ്മുടെ കീഴരിയൂർ പ്രതിനിധികളായ രഷിത്ത് ലാൽ എം.കെ., നെല്ലാടി ശിവാനന്ദൻ, കെ.എം. വേലായുധൻ, തോട്ടത്തിൽ പോക്കർ, വി.കെ. ബഷീർ, കെ.എം. ഷീബ, ശ്രീതിലകം ദേവി, ടി.കെ. മനോജ്, ചന്ദ്രൻ കണ്ണോത്ത് എന്നിവർ സംസാരിച്ചു.

