കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) പേരാമ്പ്ര ഏരിയാ സമ്മേളനം
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി ബാബു ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര:കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) പേരാമ്പ്ര ഏരിയാ സമ്മേളനം പേരാമ്പ്ര ആര്യ ഓഡിറ്റോറിയം വെച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി ബാബു ഉദ്ഘാടനം ചെയ്തു. ഒരു വർഷമായി കേരള സർക്കാർ പുതുക്കി നിശ്ചയിച്ച മിനിമം വേതനം സ്വകാര്യ ഫാർമസിസ്റ്റുകൾക്ക് നിഷേധി ക്കുന്ന ഔഷധ വ്യാപാരികളുടെ സമീപനത്തിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.
സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകൾക്ക് മാത്രമായി ക്ഷേമ നിധി ഏർപ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡണ്ട് സി. സി ഉഷയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ KPPA സംസ്ഥാന ജനറൽ സെക്രട്ടറി നവീൻലാൽ പാടിക്കുന്ന്, ജില്ലാ ട്രഷറർ എസ്. ഡി സലീഷ് കുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെനീഷ് എ. കെ ജില്ലാ കമ്മിറ്റി അംഗം അരുൺ രാജ് എ. കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു രാജീവൻ. പി സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രേംനാഥ് എം. വി വരവ് ചെലവ് കണക്കും,രജിഷ. പി അനുശോചന പ്രമേയവും അവതരിപ്പിച്ചു.അതുല്യ,പി. സി ശ്രീശാന്ത്. യൂ, അരുൺ ബാബു എന്നിവർ സംസാരിച്ചു.
പുതിയ ഏരിയാ ഭാരവാഹി കളായി ഉഷ സി. സി പ്രസിഡണ്ട്, മുഹമ്മദ് ഷാഫി, അഭിനയ ടി (വൈസ് പ്രസിഡന്റ് മാർ )രാജീവൻ. പി സിക്രട്ടറി, രജിഷ. പി അരുൺ ബാബു (ജോയിന്റ് സെക്രട്ടറി മാർ) പ്രേംനാഥ് എം. വി ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

