എളേടത്ത് താഴെ കോക്കര പാറ കോൺക്രീറ്റ് റോഡ് യാഥാർത്ഥ്യമായി
വാർഡ് മെമ്പർ സജ്ന അക്സർ റോഡ് ഉദ്ഘാടനം നിർവഹിച്ചു.
നടുവണ്ണൂർ: എളേടത്ത് താഴെ കോക്കര പാറ കോൺക്രീറ്റ് റോഡ് വാർഡ് മെമ്പർ സജ്ന അക്സർ ഉദ്ഘാടനം നിർവഹിച്ചു. എം കെ രാഘവൻ എം പി ഫണ്ട് 5 ലക്ഷം രൂപയും 4 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടും ഉപയോഗപ്പെടുത്തിയാണ് പണി പൂർത്തീകരിച്ചത്.
ചടങ്ങിൽ വികസന സമിതി കൺവീനർ മുഹമ്മദലി ചാത്തോത് അദ്ധ്യക്ഷത വഹിച്ചു. കാളിയാക്കൽ ബാലൻ, മക്കാട്ട് വേലായുധൻ, ബാലൻ പുത്തലത്ത്, ഫാത്തിമ ഷാനവാസ് , നാണു മൂത്തേടത്ത്, സന്തോഷ് വെങ്ങിലോട്ട്, രവി കെ ടി , മനോജ് കെ ടി , മൊയ്തി പി കെ എന്നിവർ സംസാരിച്ചു.
പരിപാടിയിൽ ഷീമ കെ ടി സ്വാഗതവും ഫാറൂഖ് പുളിയത്തിങ്ങൽ നന്ദിയും പറഞ്ഞു. പൊറക്കാട്ട് മായൻ ഹാജി വാർഡ് മെമ്പറെ ഷാൾ അണിയിക്കുകയും, കൈതക്കുളങ്ങരക്കുനിയിൽ രവീന്ദ്രൻ ഉപഹാരം കൈമാറുകയും ചെയ്തു.

