സർക്കാർ പാവങ്ങളോട് നീതി പുലർത്താതെ അവരുടെ ദാരിദ്ര്യത്തെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നു: ഷാഫി പറമ്പിൽ എം.പി
സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക അദ്ദേഹം.
പയ്യോളി:സർക്കാർ പാവങ്ങളോട് നീതിപുലർത്താതെ അവരുടെ ദാരിദ്ര്യത്തെ രാഷ്ട്രീയ പ്രചരണ ത്തിനായി ഉപയോഗിക്കുന്നു. അത് മാറ്റണമെന്ന് ഷാഫി പറമ്പിൽ എംപി പ്രസ്താവിച്ചു.
ഇരിങ്ങൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക അദ്ദേഹം.
മണ്ഡലം പ്രസിഡൻ്റ് പി.എൻ അനിൽ കുമാർ അധ്യക്ഷത വഹിച്ചു പുത്തുക്കാട്ട് രാമകൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, കെപിസിസി മെമ്പർ മoത്തിൽ നാണു, വി.പി ദുൽഖിഫിൽ , കെ ടി വിനോദൻ, പടന്നയിൽ പ്രഭാകരൻ പി.ബാലകൃഷ്ണൻ, സബീഷ് കുന്നങ്ങോത്ത്, കാരങ്ങോത്ത് രാമചന്ദ്രൻ, തൊടുവയിൽ , സദാനന്ദൻ , റീന നാരങ്ങോളി , കെ.ടി അശ്വിൻ ,പ്രവീൺ നടുക്കുടി , പുല്ലാരി പത്മനാഭൻ കെ.വി സതീശൻ എന്നിവർ സംസാരിച്ചു.

