ചെറുവണ്ണൂരിൽ വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം നിർവഹിച്ചു
ചെറുവണ്ണൂർ: ഗ്രാമ പഞ്ചായത്ത് 2025-26 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി. ഷിജിത്ത് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അദില നിബ്രാസ് അദ്ധ്യക്ഷയായി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രിഷ ഗണേഷ്, മെമ്പർമാരായ എം.എം. രഘുനാഥ്, പ്രവിത പി.പി., ഷൈജ ഇ.ടി., ബാലകൃഷ്ണൻ എ., ഉമ്മർ എ.കെ., ബിജു കെ.പി., സുബൈദ ഇ.കെ., മുംതാസ് പി., പഞ്ചായത്ത് സെക്രട്ടറി ഷൈനി വിശ്വഭരൻ, എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മോനിഷ പി. സ്വാഗതവും, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ബവിത കെ. നന്ദിയും പറഞ്ഞു.

