നടുവണ്ണൂർ മംഗര മുക്ക് കാഞ്ഞോട്ട് അംഗന വാടി കോൺഗ്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
വാർഡ് മെമ്പർ സജ്ന അക്സർ ഉദ്ഘാടന കർമ്മം നിർവഹിച്ചു
നടുവണ്ണൂർ: ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ മംഗര മുക്ക് ചാത്തോത്ത്, കാളിയാക്കൽ, കാഞ്ഞോട്ട് അംഗന വാടി കോൺഗ്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സജ്ന അക്സർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഇരുപതോളം കുടുംബങ്ങൾക്ക് നേരിട്ടും, കാഞ്ഞോട്ട് അംഗനവാടിയിലേക്കുള്ള ലിങ്ക് റോഡായും ഉപകാരപ്പെടുന്ന ഈ കോൺഗ്രീറ്റ് പാത അഞ്ചര ലക്ഷം രൂപ ഉപയോഗിച്ചാണ് പഞ്ചായത്ത് പണി പൂർത്തീകരിക്കുന്നത്.
വാർഡ് വികസന സമിതി കൺവീനർ മുഹമ്മദലി ചാത്തോത്ത്, ബാലൻ കാളിയക്കൽ, മായൻ ഹാജി എ.കെ., ബാലൻ നായർ കെ., അച്ചുതൻ കെ., പി.കെ. മൊയ്തി, ഹമീദ് ടി.വി., കാദർ പി.കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

