headerlogo
local

ജില്ലയിലെ മൂന്നാമത് ഫിഷ് മാർട്ട് മേപ്പയ്യൂർ ടൗണിൽ ഉദ്ഘാടനം ചെയ്തു

മത്സ്യഫെഡ് ഫിഷ് മാർട്ട് ടി. പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

 ജില്ലയിലെ മൂന്നാമത് ഫിഷ് മാർട്ട് മേപ്പയ്യൂർ ടൗണിൽ ഉദ്ഘാടനം ചെയ്തു
avatar image

NDR News

08 Nov 2025 10:47 AM

   മേപ്പയ്യൂർ: മേപ്പയ്യൂർ ടൗണിൽ നെല്ല്യാടി റോഡിൽ മത്സ്യഫെഡ് ഫിഷ് മാർട്ട് ടി. പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിന്റെ തീരത്തു നിന്നും ജനങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി വിഷരഹിതമായതും ഗുണമേന്മയുള്ളതുമായ വിവിധ ഇനം കടൽ മത്സ്യങ്ങൾ മിതമായ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ ഫിഷ് മാർട്ടുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ജില്ലയിലെ മൂന്നാമത്തെ ഫിഷ് മാർട്ടാണ് മേപ്പയ്യൂരിൽ ആരംഭിച്ചത്.

  ചടങ്ങിൽ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് മാനേജിങ്ങ് ഡയറക്ടർ ഡോ. പി. സഹദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു.

    ബോർഡ് മെമ്പർ വി. കെ. മോഹൻദാസ്, എൻ.പി. ശോഭ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, രമ്യ എ. പി, റാബിയ എടത്തിക്കണ്ടി, ഷാജി എം സ്റ്റീഫൻ, ഷംസുദ്ദീൻ പി. കെ, നാരായണൻ എസ്ക്വയർ, രാഷ്ടിയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസകളർപ്പിച്ചു. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ സ്വാഗതവും ജില്ലാ മാനേജർ ഇ. മനോജ് നന്ദിയും പറഞ്ഞു.

NDR News
08 Nov 2025 10:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents