headerlogo
local

ചാലിക്കരയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന കാവുന്തറ സ്വദേശി മരിച്ചു

മഴയിൽ നനഞ്ഞ റോഡിൽ ബൈക്ക് തെന്നി വീണാണ് അപകടം

 ചാലിക്കരയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന കാവുന്തറ സ്വദേശി മരിച്ചു
avatar image

NDR News

09 Nov 2025 08:33 AM

പേരാമ്പ്ര: പേരാമ്പ്ര ഉള്ളിയേരി സംസ്ഥാനപാതയിൽ റോഡിൽ തെന്നി വീണ ബൈക്കിൽ കോഴി വണ്ടി ഇടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാവുന്തറ ചെല്ലട്ടാം കണ്ടി മുഹമ്മദ് റിഷാദാണ് മരണപ്പെട്ടത്. ചാലിക്കര ഒലീവിയ ഹോട്ടലിന് സമീപമായിരുന്നു അപകടം നടന്നത്. മഴയിൽ നനഞ്ഞ റോഡിൽ ബൈക്ക് തെന്നി വീഴുകയായിരുന്നു. റോഡിൽ വീണു കിടന്ന റിഷാദിനെ എതിരെ വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. 

    കോഴികളെ ഇറക്കിയ ശേഷം നടുവണ്ണൂർ ഭാഗത്തേക്ക് തിരിച്ചു പോവുകയായിരുന്നു ലോറി. അപകടം നടന്ന ഉടനെ കൂടി കൂടിയ പ്രദേശവാസികളും യാത്രികരും ചേർന്നാണ് റിഷാദിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. നടുവണ്ണൂർ സൂര്യ ഡ്രൈവിംഗ് സ്കൂളിലെ ഇൻസ്ട്രക്ടറായിരുന്നു റിൻഷാദ്. അതി ഗുരുതരാവസ്ഥയിൽ ആഴ്ചകളോളം ചികിത്സയിലായിരുന്നു.

NDR News
09 Nov 2025 08:33 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents