നൊച്ചാട് ഫീനിക്സ് ലൈബ്രറി ശിശുദിന പരിപാടി സംഘടിപ്പിച്ചു
നീതിമോഹൻ വെള്ളിയൂർ പരിപാടി ഉദ്ഘാടനം ചെയ്തു
നൊച്ചാട്: ഫീനിക്സ് ലൈബ്രറിയുടെ നേതൃത്വത്തിൽ ശിശുദിന പരിപാടി സംഘടിപ്പിച്ചു. നീതിമോഹൻ വെള്ളിയൂർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഞ്ജലി മനോജ്, ശാന്ത ടി.വി., ലത വി.എം. എന്നിവർ സംസാരിച്ചു.
തുടർന്ന് 'നെഹ്റുവിനെ അറിയുക' എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരം, പ്രശ്നോത്തരി മത്സരം എന്നിവ സംഘടിപ്പിച്ചു. പ്രശ്നോത്തരി മത്സരത്തിൽ ഫമയ എസ്.ബി. ഒന്നാം സ്ഥാനവും ഹംദാൻ ഇ.എം. രണ്ടാം സ്ഥാനവും മുഹമ്മദ് ഹനാൻ പി.എം. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

