സുരക്ഷിത് മാർഗ് പദ്ധതിയ്ക്ക് മന്ദങ്കാവ് എ.എൽ.പി. സ്കൂളിൽ തുടക്കമായി
കൊയിലാണ്ടി സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് എം. പദ്ധതി ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: റോഡപകടങ്ങൾ കുറയ്ക്കാൻ വിദ്യാർത്ഥികളെ പങ്കാളികളാക്കി സമൂഹത്തിൽ 'മെച്ചപ്പെട്ട ഗതാഗത സംസ്കാരം വളർത്തിയെടുക്കുക' എന്ന ലക്ഷ്യത്തോടെ സുരക്ഷിത് മാർഗ് പദ്ധതിയ്ക്ക് മന്ദങ്കാവ് എ.എൽ.പി. സ്കൂളിൽ തുടക്കമായി. 'കുട്ടുകാരൻ' ഗ്രൂപ്പിന്റെ സി.എസ്.ആറിന്റെ ഭാഗമായി എസ്.സി.എം.എസ്. എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്റ്റി ആൻ്റ് ട്രാൻസ്പോർട്ടേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഇതിന്റെ ഭാഗമായി ആരംഭിച്ച റോഡ് സേഫ്റ്റി ക്ലബ്ബിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് എം. നിർവഹിച്ചു. റോഡ് സുരക്ഷയെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽകരണ ക്ലാസ് നടത്തുകയും ചെയ്തു.
ചടങ്ങിൽ വിവിധ മേളകളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് മഞ്ജു മഹേഷ് അദ്ധ്യക്ഷയായി. സുധീഷ് സി., സുജ പി., സുധീഷ് കുമാർ ബി.ടി., ജസ് ലി, രജിത സി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാനാദ്ധ്യാപിക സിന്ധു പി.എം.കെ. സ്വാഗതവും സുരക്ഷിത് മാർഗ് കോഡിനേറ്റർ മഞ്ജുഷ പി.എസ്. നന്ദിയും പറഞ്ഞു.

