യുഡിഎഫ് കൺവെൻഷൻ സംഘടിപ്പിച്ചു
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ കെ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.
അരിക്കുളം:ഒരു മുഴം മുന്നേ യുഡിഎഫ് അരിക്കുളം പഞ്ചായത്ത് അഞ്ചാം വാർഡ് യുഡിഎഫ് കമ്മറ്റി കൺവെൻഷൻ നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ കെ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. എസ് ഐ ആർ സംശയനിവാരണ ക്ലാസ് വടക്കയിൽ ബഷീർ നടത്തി.
അഞ്ചാം വാർഡ് സ്ഥാനാർത്ഥി യായി സുബൈബ ഷെരീഫിനെ വിജയിപ്പിക്കാൻ യുഡിഎഫ് കൺവെൻഷൻ തീരുമാനിച്ചു.
ടി മുത്തു കൃഷ്ണന്റെ അധ്യക്ഷതയിൽ സ്ഥാനാർത്ഥി സുബൈബ ശരീഫ്,അഷറഫ്എൻ കെ,സി രാമദാസ്,ഇ കെ ബഷീർ,ടി അബ്ദുസ്സലാം,പൊയിലങ്ങൽ അമ്മത്, കുഞ്ഞിമ്മായൻ ,കെ എം അബ്ദുസ്സലാം, സീനത്ത് വടക്കയിൽ, ആലി ,സാജിദ് വി വി, മെഹനാസ്, എന്നിവർ സംസാരിക്കുകയുണ്ടായി.

