കീഴരിയൂരിൽ വയോജനങ്ങൾക്കായി ആരോഗ്യ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു
പ്രമുഖ യോഗ നാച്ച്വറോപ്പതി ഡോക്ടർ പി. അശോകൻ ക്ലാസ് നയിച്ചു
കീഴരിയൂർ: 'നമ്മുടെ കീഴരിയൂർ' സുകൃതം വയോജന ക്ലബ്ബിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ആരോഗ്യ ബോധവൽകരണ ക്ലാസ് നടത്തി. പ്രമുഖ യോഗ നാച്ച്വറോപ്പതി ഡോക്ടർ പി. അശോകൻ ക്ലാസ് നയിച്ചു.
ചുക്കോത്ത് ബാലൻ നായർ അദ്ധ്യക്ഷനായി. യോഗത്തിൽ കെ.എം. വേലായുധൻ, ടി. പ്രസാദ്, നെല്ലാടി ശിവാനന്ദൻ, രഷിത്ത് ലാൽ എം.കെ. എന്നിവർ സംസാരിച്ചു.

