തദ്ദേശ തെരഞ്ഞെടുപ്പ്;അരിക്കുളത്ത് മുന്നേറി യുഡിഎഫ്
നാട്ടുകാരും പ്രവർത്തകരും സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള ആവേശത്തിലാണ്.
അരിക്കുളം:അരിക്കുളം തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ മുന്നണിയുടെ സ്ഥാനാർത്ഥികൾ പ്രചാരണ ചൂടിൽ ആറര പതിറ്റാണ്ടുകാലം അരിക്കുളം പഞ്ചായത്ത് ഭരിച്ച ഇടതു ദുർഭരണ ത്തെ അവസാനിപ്പിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥികൾ വോട്ട് തേടിയുള്ള പ്രചാരണ രംഗത്ത് ഊർജ്ജസ്വലതയോടെ മുന്നേറുകയാണ്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻമാർ കൺവീനർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രം പോലെയാണ് നേതാക്കളുടെയും അനുയായി കളുടെയും പ്രവർത്തനം രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ വിധിയെഴുതാൻ ഇരിക്കുന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും യോഗ്യരായ സ്ഥാനാർത്ഥികളെയാണ് യുഡിഎഫ് രംഗത്തിറക്കിയത്.
പരിചയസാമ്പന്നരും യുവാക്കളും വിദ്യാസമ്പന്നരും ഉദ്യോഗതലത്തിൽ പരിചയമുള്ള വരും സേവന താല്പര രുമായ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതും വിവിധ മേഖലകളിൽ പ്രവർത്തന പരിചയമുള്ളവരെയും യുവത്വ ത്തിന്റെ ഊർജ്ജസ്വലതയും അനുഭവ കരുത്തും ഉള്ളവരെയാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ ആക്കിയത് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി. വി. എം ബഷീർ മാസ്റ്റർ പന്ത്രണ്ടാം വാർഡ് യൂത്ത് ലീഗിന്റെ പഞ്ചായത്ത് പ്രസിഡണ്ട് സുഹൈൽ മാസ്റ്റർ പതിമൂന്നാം വാർഡിലും ജനവിധി തേടുന്നു യൂത്ത് കോൺഗ്രസിന്റെ നേതാക്കളായ ലതേഷ് പുതിയടത്ത് ഒന്നാം വാർഡിലും ഹാഷിം കാവിൽ അരിക്കുളം ഡിവിഷനിൽ നിന്നും ബ്ലോക്കിലേക്ക് മത്സരിക്കുന്നു.
വനിതാ ലീഗിന്റെ പഞ്ചായത്ത് സെക്രട്ടറി സുഹറ ഇ കെ കാരയാട് ഡിവിഷനിൽ നിന്നും ബ്ലോക്കിലേക്ക് മത്സരിക്കു പേരാമ്പ്ര നിയോജകമണ്ഡലം വനിതാ ലീഗിന്റെ സെക്രട്ടറി സീനത്ത് വടക്കയിൽ മൂന്നാം വാർഡിൽ നിന്നും ജനവിധി തേടുന്നു മുൻമുൻ ഗ്രാമപഞ്ചായത്ത് മെമ്പറും മഹിളാ കോൺഗ്രസിന്റെ നേതാവുമായ ലത കെ പൊറ്റയിൽ അരിക്കുളം ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നു രാജൻ മാസ്റ്റർ ആർ ജി സജിത സുബൈബാ ശരീഫ് സ്റ്റിജ അനീഷ് ശരീഫ ഊട്ടേരി ചാലിൽ ജസീന ഷീബ രാമചന്ദ്രൻ അരവിന്ദൻ മേലമ്പത്ത് നാരായണി സാബിറ എടച്ചേരി സജിത എളമ്പിലാട്ട് എന്നിവർ ജനവിധി തേടുന്നു നാട്ടുകാരും പ്രവർത്തകരും സ്ഥാനാർത്ഥികളെ വിജയിപ്പി ക്കാനുള്ള ആവേശത്തിലാണ്.

