നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങൾ തിരിച്ചു നൽകുക; സീനിയർ സിറ്റിസൻസ് ഫോറം തിരുവങ്ങായൂർ യൂണിറ്റ്
കാരയാട് എ.എൽ.പി സ്കൂൾ പരിസരത്ത് നടന്ന യോഗം ജില്ലാ സെക്രട്ടറി സോമൻ ചാലിൽ ഉദ്ഘാടനം ചെയ്തു.
തിരുവങ്ങായൂർ :മുതിർന്ന പൗരന്മാരോടുള്ള അവഗണന അവസാനിപ്പിക്കാനും, നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങൾ തിരിച്ചു നൽകാനും സീനിയർ സിറ്റിസൺസ് ഫോറം തിരുവങ്ങായൂർ യൂണിറ്റ് വാർഷിക യോഗം ആവശ്യപ്പെട്ടു.
കാരയാട് എ.എൽ.പി സ്കൂൾ പരിസരത്ത് നടന്ന യോഗം ജില്ലാ സെക്രട്ടറി സോമൻ ചാലിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി മെമ്പറും എഴുത്തുകാരനുമായ ഇബ്രാഹിം തിക്കോടി സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കൊയിലാണ്ടി മേഖല പ്രസിഡണ്ട് എൻ. കെ പ്രഭാകരൻ സംഘടന വളർച്ചയുടെ പ്രവർത്തന രീതികൾ വിശദീകരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ ട്രഷറർ പി. കെ രാമചന്ദ്രൻ നായർ വരണാധികാരിയായി.
പുതുവർഷത്തെ ഭാരവാഹി കളായി സി .എം .ശ്രീധരൻ (പ്രസിഡണ്ട്), ജാനു,പി.കെ ശ്രീധരൻ (വൈസ് പ്രസിഡണ്ട്), ജാനകി (സെക്രട്ടറി) പി.പി അമ്മദ് , ലീല ശ്രീനിലയം(ജോയിൻറ് സെക്രട്ടറി) ഓമന പി .എം( ട്രഷറർ) , പി. എം ശങ്കരൻ നായർ എം.ദേവി അമ്മ, (ജില്ലാ കൗൺസിലർ) ടി. കെ ദാമോദരൻ നായർ (സ്റ്റേറ്റ് കൗൺസിലർ) ശശി നമ്പീശൻ (ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

