അഭിലാഷ് പുത്തഞ്ചേരിയ്ക്ക് സ്വീകരണം നൽകി
മൂന്ന് ഘട്ടങ്ങളിലായി ഇരുപത്തിരണ്ട് ദിവസം കൊണ്ട് കേരളത്തിലെ പതിനാല് ജില്ലകളിലൂടെയാണ് അഭിലാഷിന്റെ യാത്ര കടന്നുപോയത്.
കോക്കല്ലൂർ :അദ്ധ്യാപകനും, സഞ്ചാരിയുമായ അഭിലാഷ് പുത്തഞ്ചേരിയുടെ അഖില കേരള ലഹരി വിരുദ്ധ സൈക്കിൾ യാത്ര കാസർക്കോട് സമാപിച്ചു. മൂന്ന് ഘട്ടങ്ങളിലായി ഇരുപത്തിരണ്ട് ദിവസം കൊണ്ട് കേരളത്തിലെ പതിനാല് ജില്ലകളിലൂടെയാണ് യാത്ര കടന്നുപോയത്.
നൂറ് കണക്കിന് ആളുകളെ നേരിൽ കാണാനും ലഹരി വിരുദ്ധ സന്ദേശം കൈമാറാനും സാധിച്ചു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഇദ്ദേഹത്തിന് കോക്കല്ലൂർ ഗവൺമെൻ്റ് ഹയർസെക്കൻ്ററി സ്കൂളിലെ സഹപ്രവർത്തകർ സ്വീകരണം നൽകി.
പ്രിൻസിപ്പൽ എൻ.എം.നിഷ , സീനിയർ അസിസ്റ്റൻ്റ് മുഹമ്മദ് സി അച്ചിയത്ത്, സ്റ്റാഫ് സെക്രട്ടറി നദീം നൗഷാദ് , എൻ. എസ് എസ് . പ്രോഗ്രാം ഓഫീസർ കെ. ആർ ലിഷയും മറ്റ് അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. അടുത്ത വർഷം ശ്രീലങ്കയിലേക്ക് സൈക്കിൾ യാത്ര നടത്താനുള്ള തയ്യാറെടുപ്പി ലാണ് ഇദ്ദേഹം.

