കരുവണ്ണൂർ ബ്ലോക്ക് ഡിവിഷൻ യു.ഡി എഫ് സ്ഥാനാർത്ഥി ഷറീന എം.പി.യുടെ പര്യാടനം
വാഹന പ്രചരണ പരിപാടി കാവിൽ പി. മാധവൻ ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ :ബാലുശ്ശേരി ബ്ലോക്ക് കരുവണ്ണൂർ ഡിവിഷൻ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി ഷറീന എം.പി.യുടെ വാഹന പ്രചരണ പരിപാടി കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്തു. കെ. രാജീവൻ അധ്യക്ഷം വഹിച്ചു.എ.പി. ഷാജി മാസ്റ്റർ എം.കെ.പരീത് ,പി.കെ. ഇബ്രാഹിം എൻ.കെ.ഷബീർ,ബപ്പൻ കുട്ടി നടുവണ്ണൂർ ,കെ പി.സത്യൻ, എം.കെ. ജലീൽ, സദാനന്ദൻ പാറക്കൽ, മനോജ് അഴകത്ത് , ബുഹാരി മാസ്റ്റർ, അബൂബക്കർ സിദ്ധീഖ്, കാദർ പറമ്പത്ത്, ചന്ദ്രൻ കോതേരി,ഷിബിലി രവീന്ദ്രൻ, കൃഷ്ണദാസ് ചീടത്തിൽ , എം. സത്യനാഥൻ എന്നിവർ സംസാരിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ബ്ലോക്ക് കരുവണ്ണൂർ ഡിവിഷൻ സ്ഥാനാർത്ഥി ഷറീന എം.പി, കെ.ടി. കെ. റഷീദ്,അഷ്റഫ് പുതിയപ്പുറം,സുബൈർ പരപ്പിൽ, ടി.നിസാർ മാസ്റ്റർ, റാഷിദ് , മോളി കാഞ്ഞൂര് , സുരേന്ദ്രൻ പാലേരി, ഷഹർ ബാനു സാദത്ത് എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരങ്ങൾക്ക് ശേഷം തറമ്മലങ്ങാടി മുക്കിൽ സമാപിച്ചു.
രണ്ടാം ദിവസത്തേ പര്യാടനം ഉച്ചയ്ക്ക് (ശനി) 2 മണിക്ക് എളേടത്ത് താഴെ നിന്നും ആരംഭിച്ച് വൈകീട്ട് 6 മണിക്ക് ചെമ്മലപ്പുറ ലീഗ് ഹൗസ് പരിസരത്ത് സമാപിക്കും.

