പേരാമ്പ്ര ഫയർ സ്റ്റേഷനിൽ റൈസിംഗ് ഡേ ആചരിച്ചു
അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപൻ പതാക ഉയർത്തി
പേരാമ്പ്ര: കേരള സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്സ് റൈസിംഗ് ഡേ പേരാമ്പ്ര അഗ്നി രക്ഷാനിലയത്തിൽ സമുചിതമായി ആചരിച്ചു. നിലയ പരിസരത്ത് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപൻ പതാക ഉയർത്തി. സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസറും സിവിൽ ഡിഫൻസ് കോഡിനേറ്ററുമായ റഫീഖ് കാവിൽ റൈസിംഗ് ഡേ ദിനാചരണത്തോടനുബന്ധിച്ചുള്ള സന്ദേശം നൽകിക്കൊണ്ട് സംസാരിച്ചു.
ഹോം ഗാർഡ് എ.സി. അജീഷ്, സിവിൽ ഡിഫൻസ് വളണ്ടിയർ മുകുന്ദൻ വൈദ്യർ എന്നിവർ ആശംസകൾ അർപ്പിച്ചു. സംസാരിച്ചു. കഴിഞ്ഞമാസം നിര്യാതനായ കോഴിക്കോട് ജില്ല ഹോം ഗാർഡ് അസോസിയേഷൻ സെക്രട്ടറി പി.വി. സുരേഷ് കുമാറിനെ ചടങ്ങിൽ അനുസ്മരിച്ചു.

