വ്യാജ മരുന്ന് മാഫിയകൾക്കെതിരെ കർശന നടപടി വേണം
യോഗം കെ.പി പി പി സംസ്ഥാന സിക്രട്ടറി നവീൻലാൽ ഉദ്ഘാടനം ചെയ്തു.
ഉള്ളിയേരി:കേരളീയരുടെ ആരോഗ്യത്തിനും ഔഷധ വിപണന മേഖലയ്ക്കും ഭീഷണിയായ വ്യാജ മരുന്നുകളുടെ അതിപ്രസരത്തിനെ തിരെ കൂടുതൽ കർശനമായ നടപടി ആവശ്യമാണെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
പ്രതിവർഷം പതിനായിരം കോടി രൂപയുടെ മരുന്നുകൾ വിറ്റഴിക്കപ്പെടുന്ന കേരളത്തിൽ ഈ സമീപകാലത്ത് രണ്ട് മൂന്ന് ജില്ലകളിൽ നിന്നും 5 കോടിയിലേറെ വരുന്ന വ്യാജ മരുന്നുകൾ ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്മെൻ്റ് പിടിച്ചെടുത്ത സാഹചര്യത്തിൽ ഒർജിനൽ മരുന്നു കമ്പനി ബ്രാൻഡുകളുടെ വരെ വ്യാജ മരുന്നുകൾ വിപണിയിൽ എത്തി യിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിലക്കുറവിൻ്റെയും സബ്സിഡി യുടെയും മാർജിൻ ഫ്രീയുടേയും ബോർഡ് വെച്ച് റീട്ടെയിൽ കച്ചവടം നടത്തുന്ന ചില മെഡിക്കൽ ഔട്ട്ലെറ്റുകൾ വഴി അന്യ സംസ്ഥാന മരുന്നു മാഫിയകൾ വ്യാജ മരുന്നുകൾ വിതരണം ചെയ്യുന്നതിന്നെതിരെ കർശന നടപടി അടിയന്തരമായി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു .
ഉള്ളിയേരിയിൽ വെച്ചു നടന്ന യോഗം കെ.പി പി പി സംസ്ഥാന സിക്രട്ടറി നവീൻലാൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ സിക്രട്ടറി റനീഷ് എ. കെ . സ്വാഗതവും ജില്ലാ പ്രസിഡണ്ട് ആദ്ധ്യക്ഷതയും വഹിച്ചു.എം. ജിജീഷ്, രാകേഷ് താരമ്മൽ, നാരായണൻ തച്ചറക്കൽ അരുൺ രാജ് എ.കെ , രാഖിലടി.വി.,രജിഷ പി കെ എന്നിവർ സംസാരിച്ചു.
പുതിയ ജില്ലാ കമ്മിറ്റി നേതൃത്വം സിക്രട്ടറി എ.കെ. റനീഷ്,പ്രസിഡണ്ട് പി.എം സുരേഷ്,ട്രഷറർ :സലീഷ് കുമാർ എസ്ഡി,വൈസ് പ്രസിഡണ്ടുമാർ : ടി വി രാഖില, പി കെ രാജീവൻ, നാരായണൻ തച്ചറക്കൽ,ജോയൻ്റ് സിക്രട്ടറിമാർ :ഷഫീഖ്.ടി.വി, അരുൺ രാജ് എ.കെ,,റാബിയ പികെ എന്നിവരെ തിരഞ്ഞെടുത്തു.

