നടുവണ്ണൂരിൽ യു ഡി എഫിന് ഉജ്വല വിജയം ;രണ്ട് പതിറ്റാണ്ടിന് ശേഷം യു ഡി എഫ് ഭരിക്കും
പതിനെട്ട് സീറ്റുകളിൽ പതിനൊന്നും നേടി വൻ വിജയമാണ് യു ഡി എഫ് കരസ്ഥമാക്കി യത്.
നടുവണ്ണൂർ:സംസ്ഥാനത്തൊട്ടാകെ ആഞ്ഞുവീശിയ യു ഡി എഫ് തരംഗത്തിൽ നടുവണ്ണൂരിലെ എൽഡിഎഫ് ഭരണവും തകർന്നു വീണു. പതിനെട്ട് സീറ്റുകളിൽ പതിനൊന്നും നേടി വൻ വിജയമാണ് യു ഡി എഫ് കരസ്ഥമാക്കിയത്.
വാർഡ് വിഭജനം അശാസ്ത്രീയ മാണെന്നും, മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ഭരണപക്ഷത്തിന് അനുകൂലമാക്കിയെന്നും ആരോപിച്ച് നേരത്തേ യുഡിഎഫ് രംഗത്തെത്തിയിരുന്നു. എന്നാൽ, അതിനെയെല്ലാം അപ്രസക്ത മാക്കുന്ന വിധത്തിലുള്ള ജനവിധിയാണ് ഉണ്ടായത്.
ഒന്നാം വാർഡിൽ ഹമീദ് നാട്ടിപ്പാറോൽ, ഏഴാം വാർഡിൽ കൃഷ്ണദാസ് ചീടത്തിൽ, പതിനാറിൽ ദിൽഷ മക്കാട്ട് എന്നിവരാണ് എൽ ഡി എഫ് സീറ്റുകൾ പിടിച്ചെടുത്ത് ഭരണമാറ്റത്തിന് വഴിയൊരുക്കി യത്.
ഉള്ളിയേരി ഡിവിഷനിൽ റീമാ കുന്നുമ്മൽ നേടിയ അട്ടിമറി വിജയവും ശ്രദ്ധേയമായി. കോൺഗ്രസ്, മുസ്ലീം ലീഗ് പ്രവർത്തകർ നിരവധി വാഹനങ്ങളുടെയും, വാദ്യമേള ങ്ങളുടെയും അകമ്പടിയോടെ വിജയികളെ ആനയിച്ചു.വമ്പിച്ച ആഹ്ലാദ പ്രകടനമാണ് നടുവണ്ണൂരിലെങ്ങും നടന്നത്.

