ഉള്ളിയേരിയിലെ സിപിഎം ആക്രമണം അംഗീകരിക്കാനാവാത്തത് : യു ഡി എഫ്
പ്രതിഷേധ പ്രകടനം പൊതുയോഗവും ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.
ഉള്ളിയേരി:തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം ഗുണ്ടകൾ യുഡിഎഫിന്റെ പഞ്ചായത്ത് മെമ്പർമാരെ ഉൾപ്പെടെ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനം പൊതുയോഗവും ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.
തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ ഉള്ളിയേരിയിലെ വിവിധ പ്രദേശങ്ങളിൽ സിപിഎം നടത്തിയിട്ടുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു യുഡിഎഫ് ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം.
തെരുവത്ത് കടവ് , കുന്നത്തറ , ഉള്ളൂര് , മനാട് തുടങ്ങിയ പ്രദേശങ്ങളിൽ സിപിഎം നടത്തിയ ആക്രമണത്തിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

