മേപ്പയൂരിൽ കാഴ്ച പരിശോധനയും കണ്ണട വിതരണവും സംഘടിപ്പിച്ചു
കുടുംബരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സർജൻ ഡോക്ടർ- സി. സപിൻ ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: ദേശീയ അന്ധതാ കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൗജന്യ കാഴ്ച പരിശോധനയും അതിദരിദ്ര വിഭാഗത്തിൽ പെട്ടവർക്ക് സൗജന്യ കണ്ണട വിതരണവും നടത്തി.
മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന പരിപാടി കുടുംബരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സർജൻ ഡോക്ടർ- സി. സപിൻ ഉദ്ഘാടനം ചെയ്തു. ഒപ്റ്റോ മെട്രിസ്റ്റ് കെ. സുസ്മിത നേത്ര സംരക്ഷണത്തിന്റെ പ്രാധാന്യത്തെപറ്റി ബോധവൽക്കരണം നൽകി. നഴ്സിംഗ് ഓഫീസർ കെ. സി. അനുഷ, എം എൽ എസ് പി അനുശ്രീ.എസ്. കൃഷ്ണ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

